Saturday, February 7, 2009

ഭാഗം

പങ്കുവെക്കലിന്റെ തുല്യതയില്‍
രൂപം നിങ്ങള്‍ക്കും നിഴല്‍ എനിക്കും ലഭിച്ചപ്പോള്‍
പിന്നിട്ട ദൂരമത്രയും
നിഴലിനു പിന്നില്‍ ഒളിപ്പിക്കാനായിരുന്നു എനിക്കിഷ്ടം
ചിരികള്‍ നിങ്ങള്‍ക്കായി പങ്കുവെച്ചപ്പോഴും
മാറ്റിവെച്ച കരച്ചിലുകളിലായിരുന്നു നിങ്ങളുടെ ശ്രദ്ധ
ചോദിക്കരുത്;
ചിരിയില്‍ പൊതിഞ്ഞ കഥകളെപ്പറ്റി,
പങ്കുവെക്കനാവാത്ത നിഴലിനെപ്പറ്റി.

4 comments:

Shaji February 7, 2009 at 6:11 PM  

ഒന്നും ചോദിക്കുന്നില്ല.

സംഗീത February 12, 2009 at 4:38 PM  

പ്രിയ ഷാജി: നന്ദി.

ദിനേശന്‍ വരിക്കോളി February 23, 2009 at 6:59 PM  

മറ്റുകവിതകളില്‍ നിന്നൊക്കെ വേറിട്ട കവിത ...
നല്ലമുറിവുകള്‍ പലപ്പോഴും നല്ല നോവുകളുമാണ്.. അനുവാചകനിലേയ്ക്കെത്തുന്പോള്‍
നല്ലവായനാ സുഖവും.....
സസ്നേഹം.

സംഗീത March 5, 2009 at 5:26 PM  

പ്രിയ ദിനേശന്‍ : നന്ദി.

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP