Monday, February 2, 2009

അന്വേഷണം

കണ്ണിനോടു പിണങ്ങി
കണ്ണുനീര്‍ പടിയിറങ്ങിയപ്പോള്‍
കനലെരിച്ചു ശുദ്ധമാക്കിയെങ്കിലും
തിരിച്ചുവിളിക്കുവാന്‍ ഒരുങ്ങിയ മനസ്സിനെ
ചങ്ങലക്കിടെണ്ടി വന്നു.
എന്നിട്ടും,
ചങ്ങല പൊട്ടിച്ച് ഇറങ്ങിയപ്പോഴൊക്കെ
അത് കണ്ണുനീരിനെ തിരഞ്ഞുകൊണ്ടിരുന്നു.

4 comments:

Nachiketh February 3, 2009 at 12:42 AM  

കൊള്ളാം നല്ല വരികള്‍ സംഗീത

ഞാന്‍ ഇരിങ്ങല്‍ February 3, 2009 at 1:06 AM  

വരികളിൽ കവിതയുണ്ട്. ഇനിയൂം നല്ല കവിതകൾ പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം
ഇരിങ്ങൽ

വരവൂരാൻ February 3, 2009 at 1:27 PM  

ഒത്തിരി ഇഷ്ടപ്പെട്ടു, ആശംസകൾ

സംഗീത February 7, 2009 at 4:07 PM  

ബ്ലോഗ് എന്താണെന്ന് പഠിച്ചു വരുന്നതെ ഉള്ളൂ. അതുകൊണ്ടാണ് മറുപടി എഴുതാന്‍ വൈകിയത്. അഭിനന്ദനങ്ങള്‍ മാത്രമല്ല വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു. തിരുത്താന്‍ ആരും ഇല്ലാത്തതിനാല്‍ തെറ്റുകള്‍ ഒരുപാടുണ്ടാകും. ചൂണ്ടിക്കാണിക്കാന്‍ മറക്കരുത്.
പ്രിയ നചികെത്: നന്ദി. ബ്ലോഗിന്റെ സാങ്കേതികത മനസിലാക്കാന്‍ കുറച്ചു സമയമെടുത്തു. ബ്ലോഗ് കണ്ടിരുന്നു. വിശദമായ വായന പിന്നീടാവാം എന്ന് കരുതി.
പ്രിയ ഇരിങ്ങല്‍: നന്ദി. ഡയറിയില്‍ എഴുതന്നത്ര എളുപ്പമല്ല ബ്ലോഗ് എന്ന് തോന്നുന്നു. പുതിയ കവിതകള്‍ അധികമില്ല. പകര്‍ത്തിയെഴുതാണ് മിക്കതും.
പ്രിയ വരവൂരാന്‍: നന്ദി. ആരെയും പരിചയമില്ല. എങ്കിലും ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP