Friday, October 17, 2008

പ്രാര്‍ത്ഥന

കുടത്തില്‍ വെച്ച വിളക്കിനുവേണ്ടി പ്രാര്‍ത്ഥിക്കരുത്.
നഷ്ടബോധമുയര്‍ത്തുന്ന പ്രാണസങ്കടം,
കുടം തല്ലിപ്പൊളിക്കാനാവാത്ത അമര്‍ഷം
അവ രണ്ടും അതിനൊപ്പം എരിഞ്ഞു തീരണം
പ്രാണന്‍ നല്‍കാനാവാത്തവര്‍ക്കു
പ്രാര്‍ത്ഥിക്കാനും അര്‍ഹതയില്ല

Read more...

ആമുഖം

കൃഷ്ണ എന്‍റെ മകളാണ്. എനിക്കേറ്റവും പ്രിയപ്പെട്ട, ഞാനെന്നും ജപിക്കുന്ന നാമമാണ് . ഇതുവരെ ഞാന്‍ എഴുതിയതൊന്നും ഒരു പ്രസിദ്ധീകരനതിനും അയച്ചുകൊടുത്തിട്ടില്ല. മറ്റൊരാളുടെ ചവറുകുട്ടയെക്കാള്‍ നല്ലത് സ്വന്തം പുസ്തക താളാണ്‌ എന്ന ഒരു തിരിച്ചറിവിന്‍റെ പേരിലായിരുന്നു അത്. ഇപ്പോള്‍ ബ്ലോഗ് എന്ന ആശയം എന്തുകൊണ്ടോ മനസ്സില്‍ കയറിപ്പറ്റി . പങ്കുവെക്കപ്പെടാന്‍ അര്‍ഹതയുള്ള ചില ചിന്തകള്‍ എങ്കിലും ഇല്ലേ എന്ന ഒരു ചോദ്യവും. അതിന്‍റെ ഫലമാണ് ഈ ബ്ലോഗ് . ഇതു എന്‍റെ മകള്‍ക്ക് വേണ്ടിയാണ്‌ . ഒരുപക്ഷെ മലയാളം എന്നൊരു ഭാഷയോ അതിലെ സാഹിത്യമോ ഒരിക്കലും പരിചയിക്കാനിടയില്ലാത്ത
എന്‍റെ മകള്‍ക്ക്, അങ്ങനെയാവരുതെ എന്ന പ്രാര്‍ത്ഥനയോടെ…
അക്ഷരം എനിക്ക്
അറിവാണ്
അനുഗ്രഹമാണ്
അന്നമാണ്
ആ അക്ഷരം ഞാന്‍ പങ്കുവെക്കുന്നു…

Read more...

  © Free Blogger Templates Blogger Theme by Ourblogtemplates.com 2008

Back to TOP